കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പം വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ ചര്‍ച്ചയാകും.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് പുറമെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയും ചര്‍ച്ചയ്ക്ക് വരുമെന്നാണ് വിവരം.