തോമസ് ചാണ്ടിയുടെ രാജി, യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: അനധികൃതമായി കായല്‍ കൈയേറിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

തോമസ് ചാണ്ടിയുടെ രാജിയിലൂടെ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ രാജിക്കായുള്ള സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയുടെ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭയും ഇന്ന് പരിഗണിച്ചേക്കും. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും മന്ത്രിസഭ ചര്‍ച്ച ചെയ്യും. സോളാര്‍ വിഷയത്തിലെ തുടര്‍ നടപടികളും മന്ത്രി സഭ യോഗത്തില്‍ ഉണ്ടായേക്കും.

Top