ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് വൈകിട്ട് അഞ്ചിന് യോഗം ചേരും.
തെരഞ്ഞെടുപ്പില്‍ ഏതൊക്കെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്.

യോഗത്തില്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ തീരുമാനമുണ്ടാകും എന്നാണ് സൂചന

യോഗത്തില്‍ പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കും. ഏതൊക്കെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വേണം പ്രചാരണ പരിപാടികള്‍ നടത്താന്‍ എന്നും യോഗം വിലയിരുത്തും.

Top