ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യ യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ പരാജയം യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും.

വരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ നിയമ നടപടികളിലേക്ക് മുന്നണി നീങ്ങിയേക്കും. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങളില്‍ മുന്നണി ഇടപെടണോ എന്നതും യോഗം ചര്‍ച്ച ചെയ്യും

Top