യുഡിഎഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചക്ക് രണ്ടിന് കന്റോണ്മെന്റ് ഹൗസിലാണ് യോഗം. വരുന്ന തെരെഞ്ഞെടുപ്പിലെ പ്രകടനപത്രികാ സമിതിക്ക് രൂപം നൽകുക, യുഡിഎഫിന്റെ കീഴ്ഘടകങ്ങൾ ശക്തമാക്കുക, തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുക, തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ.

ഒരു മാസത്തിനകം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. പരസ്യ പ്രസ്താവനകൾ ഒഴിവാക്കി രഹസ്യ സ്വഭാവത്തിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പൊതു നിലപാടുകൾക്കും യോഗം രൂപം നൽകും.

Top