തോമസ് ചാണ്ടിയുടെ കൈയേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യു ഡി എഫ്

തിരുവനന്തപുരം: ഗതാഗതമന്ത്രി മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യു ഡി എഫ്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കളായ വികെ ഇബ്രാഹിംകുഞ്ഞ്, ജോണി നെല്ലൂര്‍, ഷെയ്ഖ് പി ഹാരീസ്, സിപി ജോണ്‍, ഫിലിപ്പ് കെ തോമസ്, ദേവരാജന്‍ തുടങ്ങിയവരുടെ സംഘമാണ് ഈ മാസം 15 ന് സന്ദര്‍ശനം നടത്തുക.

തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കൈയേറ്റപ്രദേശങ്ങളാണ് സംഘം സന്ദര്‍ശിക്കുക.

തുടര്‍ന്ന് കൈനകരിയില്‍ നടക്കുന്ന കയ്യേറ്റപ്രതിഷേധ യോഗത്തില്‍ നേതാക്കള്‍ സംബന്ധിക്കും.

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യുഡിഎഫിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ സന്ദര്‍ശനം.

Top