ബിഷപ്പ് മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കള്‍. മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമാണ് ആദ്യം കാക്കനാട്ടെ സിറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

ലീഗ് നേതാക്കള്‍ മടങ്ങിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും ബിഷപ്പിനെ കാണാനെത്തുകയായിരുന്നു. പിജെ. ജോസഫ്, മോന്‍സ് ജോസഫ്, ജോണി നെല്ലൂര്‍, ജോയ് എബ്രഹാം എന്നിവരാണ് കാക്കനാട്ടെ സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

കേരള കോണ്‍ഗ്രസ് പിളരുകയും ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകുകയും തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കുകയും ചെയ്യുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് യുഡിഎഫ് നേതാക്കള്‍ ബിഷപ്പിനെ കാണാനെത്തിയത്.

Top