യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കളുടെ സംഘം ഇന്ന് ശബരിമല സന്ദര്‍ശിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ഡോ. ജയരാജ് തുടങ്ങിയവരാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നത്.

Top