വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ; യുഡിഎഫിന് മേല്‍ക്കൈ

കൊച്ചി : വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍.

യുഡിഎഫ് 37% ,എല്‍ഡിഎഫ് 36%, ബിജെപി 26% വോട്ടുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 2016ല്‍ ഇത് 31.87%, കുറവ് 5.87% വോട്ട്. യു.ഡി.എഫ് വോട്ടില്‍ കാര്യമായ മാറ്റമില്ല, എല്‍ഡിഎഫിന് 6.5% വോട്ട് കൂടും, 2016ല്‍ 29.5% വോട്ടാണ് ലഭിച്ചത്.

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്. കോണ്‍ഗ്രസിന്റെ കെ.മോഹന്‍കുമാറും ബിജെപിയുടെ എസ്.സുരേഷും സിപിഎമ്മിന്റെ വി.കെ.പ്രശാന്തും തമ്മിലായിരുന്നു ഇവിടെ ത്രികോണ മത്സരം.

Top