താന്‍ മാത്രം പരാജയപ്പെട്ടത് വ്യക്തിപരമായ തോല്‍വിയായി കാണുന്നു: ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: സംസ്ഥാനത്ത് മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടും താന്‍ മാത്രം തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍.

ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫ് മുന്നിട്ടു നിന്നു. രണ്ടെണ്ണത്തില്‍ പിറകോട്ട് പോയതാണ് ഷാനിമോള്‍ പരാജയപ്പെടാന്‍ കാരണമായത്. ഷാനിമോള്‍ക്ക് എതിരായി ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ നിന്ന് കിട്ടിയ വോട്ടുകളാണ് ആരിഫിന് സഹായകമായത്.

കെ സി വേണുഗോപാല്‍ ദേശീയ തലത്തിലെ തിരക്കുകള്‍ മാറ്റി വെച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയെന്നും, എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നും ഷാനിമോള്‍ പ്രതികരിച്ചു. പ്രവര്‍ത്തനത്തില്‍ പിഴവുണ്ടായതായി കാണുന്നില്ല. വൈകി വന്നിട്ടും ഇത്ര വോട്ട് നേടാന്‍ കഴിഞ്ഞത് പ്രവര്‍ത്തനം കൊണ്ടാണ്, ഷാനിമോള്‍ കൂട്ടിച്ചേര്‍ത്തു.

Top