യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

harthal

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിലെ ബസില്‍ നിന്ന് പുറത്തിറക്കുമ്പോഴാണ് കല്ലേറിഞ്ഞത്.

കൊച്ചി പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴ-ഗുരുവായൂര്‍ ബസിന് നേരെയാണ് കല്ലേറുണ്ടായത്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

വാഹന ഗതാഗതം തടസപ്പെടുത്തുകയോ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലീസ് സംരക്ഷണം നല്‍കിയാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.

Top