udf government

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് നിയമസഭ സമ്മേളിച്ചതിന് ചെലവായ തുകയ്ക്ക് കണക്കുമില്ല.

237 ദിവസം നിയമസഭ സമ്മേളിച്ചതിന് ചെലവായ തുകക്കാണ് കണക്കില്ലെന്ന് നിയമസഭയിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി.

237 ദിവസമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സഭ സമ്മേളിച്ചിരുന്നത്.

അതേസമയം സിപിഎം നേതാവ് രാധാകൃഷ്ണന്‍ സ്പീക്കറായ 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ചെലവാക്കിയ തുകയുടെ വ്യക്തമായ കണക്ക് വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഈ കാലയളവില്‍ 100% സഭയില്‍ ഹാജരായ എംഎല്‍എമാര്‍ ഇവരാണ്. ബി സത്യന്‍,കെഎസ് സലീഖ, വി ഡി സതീശന്‍, കെ മുരളീധരന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കെഎം ഷാജി, സണ്ണി ജോസഫ്, എ ഉമ്മര്‍, പി ഉബൈദുള്ള, പി എം ഉമ്മര്‍ മാസ്റ്റര്‍, എംഎ വാഹിദ്, എന്‍ എ നെല്ലിക്കുന്ന്, മുഹമ്മദുണ്ണി ഹാജി, ടി എ അഹമ്മദ് കബീര്‍ എന്നിവരാണിവര്‍.

Top