തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാർഡുകൾ അടക്കം ഒമ്പതു സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിൽ ഭരണം എൽഡിഎഫിന് നഷ്ടമായി.

യുഡിഎഫ് 15 സീറ്റുകളിൽ വിജയിച്ചപ്പോൾ, എൽഡിഎഫിന് 11 സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ടും മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിച്ചു. പറവൂർ നഗരസഭയിൽ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 6, എൽഡിഎഫ് 10, ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റുകൾ നിലനിർത്തിയിട്ടുണ്ട്

Top