കെ റെയിലിനെതിരെ അരയും തലയും മുറുക്കി കോണ്‍ഗ്രസ്; മനപൂര്‍വ്വം ഒഴിവായി മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ല. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തിന് എത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്ത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് സൂചന.

അതേസമയം, കെ റെയിലിനെതിരെ സമരം ശക്തമാക്കാന്‍ യു ഡിഎഫ് തീരുമാനിച്ചു. കെ റെയില്‍ കടന്ന് പോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായാണ് സമരം നടത്തുക. 18ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. അട്ടപ്പാടി ശിശു മരണത്തിലും സമരം നടത്താനാണ് തീരുമാനം.

Top