യുഡിഎഫ് ജില്ലാകമ്മിറ്റി പുന:സംഘടന: ജോസഫ് വിഭാഗത്തിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രം

തിരുവനന്തപുരം: യുഡിഎഫ് ജില്ലാ കമ്മിറ്റി പുന:സംഘടനയില്‍ പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രം. ജോസഫ് പക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു.

ജോസ് പക്ഷം മുന്നണി വിട്ടതിന് പിന്നാലെ സീറ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്ന ജോസഫിനെ കാര്യമായി പരിഗണിക്കാതെ ജില്ലാ യുഡിഎഫ് കമ്മിറ്റി പുനസംഘടന. ജോസും ജോസഫും ഒരുമിച്ച് നിന്നപ്പോള്‍ രണ്ട് ജില്ലകളില്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് ഉണ്ടായിരുന്നു.

എന്നാല്‍ പുനസംഘടനയില്‍ പത്തനംകിട്ടയില്‍ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസിനെ കണ്‍വീനറാക്കി മാറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു.കോട്ടയത്ത് മോന്‍സ് ജോസഫ് എംഎല്‍എ ആണ് ചെയര്‍മാന്‍. എറണാകുളത്തും ഇടുക്കിയിലും കണ്‍വീനര്‍ സ്ഥാനവും ജോസഫിന് നല്‍കി. ജോസഫ് ആവശ്യപ്പെട്ട ആലപ്പുഴയില്‍ കോണ്‍ഗ്രസ് എതിര്‍പ്പുയര്‍ത്തിയത് കാരണം കണ്‍വീനറെ പ്രഖ്യാപിച്ചിട്ടില്ല.

Top