udf developing more saides muslim league

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ യുഡിഎഫ് ഇനിയും ഏറെ മെച്ചപ്പെടണമെന്ന് മുസ്ലീംലീഗ്. വിജയം സുനിശ്ചിതമാകണമെങ്കില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെക്കണമെന്ന് ലീഗ് നേതാവ് കെ എന്‍.എ ഖാദര്‍ വ്യക്തമാക്കി.

നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ തിരിച്ചു പിടിക്കാന്‍ ലീഗ് പദ്ധതി തയ്യാറാക്കിയാതായും ഖാദര്‍ റിപ്പോര്‍ട്ടറിന്റെ ന്യൂസ് റ്റിയുഡേയില്‍ വിശദീകരിച്ചു.
യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യം നിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാധ്യതകളുള്ളൂവെന്നും ലീഗ് സോണിയാഗാന്ധിയെ കഴിഞ്ഞ ദിവസം ധരിപ്പിച്ചു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ജെഎസ്എസും ആവശ്യപ്പെട്ടു.

ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും അര്‍ഹമായ സീറ്റുകള്‍ നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന് രണ്ടാം ഊഴം ലഭിക്കണമെങ്കില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന് പരിഹാരം കണ്ടെത്താനായി ഹൈക്കമാന്റ് ഇടപെടണമെന്ന ആവശ്യം നേതാക്കള്‍ സോണിയയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ഭരണസാധ്യത ഇല്ലാതാകുമെന്ന മുന്നറിയിപ്പും ഘടകകക്ഷി നേതാക്കള്‍ നല്‍കിയതായാണ് വിവരം.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന് എതിരെ പരാതി പറഞ്ഞ് ആര്‍എസ്പിയും രംഗത്ത് എത്തി. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ അഭിപ്രായ വിത്യാസങ്ങള്‍ പറഞ്ഞ് തീര്‍ത്ത് മുന്നണി ഒറ്റകെട്ടായി മുന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടാകണമെന്ന് സോണിയയോട് ആവശ്യപ്പെട്ടതായും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Top