കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഎം. . .

voteeeeeeeeeee

പാമ്പുരുത്തി: തളിപ്പറമ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നിലേറെ തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സിപിഎമ്മാണ് പുറത്തു വിട്ടിരിക്കുന്നത്.

പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാന്‍ ശ്രമം നടന്നുവെന്നും സിപിഎം ആരോപണം ഉന്നയിച്ചു. എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യുവാന്‍ ശ്രമം നടന്നെന്നും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചത്.

Top