യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ് . തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി ഇന്ന് യോഗം തിരുവനന്തപുരത്ത് ചേരും.

വൈകീട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം.

സ്വപ്ന സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് നേതാക്കള്‍.

Top