പ്രചരണം അവസാനിച്ചിട്ടും മണ്ഡലത്തില്‍ തുടരുന്നു; ജയരാജനെതിരെ യൂഡിഎഫിന്റെ പരാതി

അരൂര്‍: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം കഴിഞ്ഞിട്ടും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ അരൂര്‍ മണ്ഡലത്തില്‍ തന്നെ തുടരുന്നതിനെതിരെ പരാതിയുമായി യുഡിഎഫ് . മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും,ജില്ലാ കളക്ടര്‍ക്കുമാണ് യുഡിഎഫ് പരാതി നല്‍കിയിരിക്കുന്നത്.

അരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തുറവൂര്‍ പഞ്ചായത്തിലെ 178-ാം നമ്പര്‍ ബൂത്ത് പരിധിയില്‍ പി ജയരാജന്‍ താമസിക്കുന്നുണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ജില്ല കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ അരൂരില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തി. 181 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. ക്രമക്കേട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top