എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് ലീഡ് ചെയ്യുന്നു

കൊച്ചി : എറണാകുളത്ത് ആദ്യ റൗണ്ട്‌ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് 710 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്.

യുഡിഎഫിന് സ്വാധീനമുള്ള ചേരാനെല്ലൂര്‍ പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യ റൗണ്ടിൽ മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകൾ 10 റൗണ്ടിൽ എണ്ണിത്തീർക്കും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്പത് പൂർണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടിൽ ഒമ്പത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം.

Top