പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഉപതിരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പ്രശ്‌നങ്ങളെല്ലാം നാളെ പരിഹരിക്കുമെന്നും പി ജെ ജോസഫുമായും ജോസ് കെ മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്നും ചിഹ്നത്തിന്റെ കാര്യത്തിലടക്കം നാളെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.

പാലായില്‍ യുഡിഎഫിന് പൊതുസ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെയാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും പറഞ്ഞിരുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ മാത്രമായിരിക്കും പാര്‍ട്ടി ചിഹ്നം നല്‍കുകയുള്ളുവെന്നും ജോസഫ് വ്യക്തമാക്കി.

Top