പാലായിൽ നടപ്പാക്കിയത് പി.ജെ. ജോസഫിന്റെ അജൻഡ: ജോസ് ടോം

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം പി.ജെ. ജോസഫാണെന്നു യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. പാലായിൽ നടപ്പാക്കിയത് പി.ജെ. ജോസഫിന്റെ അജൻഡയാണ്. ഒരു എംഎൽഎ കൂടിയായാൽ ജോസ് കെ. മാണി വിഭാഗത്തിന് മേൽക്കൈ ലഭിച്ചേനെ. അതു തടയാനാണ് പി.ജെ. ജോസഫ് ശ്രമിച്ചത്. പാ​ലാ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണു ജോ​സ് ടോം ​ജോ​സ​ഫി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ജോ​യ് എ​ബ്ര​ഹാ​മി​നെ ജോ​സ​ഫ് നി​യ​ന്ത്രി​ച്ചി​ല്ല. വോ​ട്ട് മ​റി​ക്കാ​ൻ വേ​ണ്ടി ജോ​സ​ഫി​നു പാ​ലാ​യി​ൽ വോ​ട്ടി​ല്ല. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി. ഇ​ത് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​യി. എ​ങ്ങാ​നും ജോ​സ് ടോം ​ജ​യി​ക്കു​മോ എ​ന്ന അ​ങ്ക​ലാ​പ്പി​ലാ​ണു ജോ​യ് എ​ബ്ര​ഹാം അ​വ​സാ​നം ഒ​രു പ​ട​ക്കം കൂ​ടി പൊ​ട്ടി​ച്ച​തെ​ന്നും ജോ​സ് ടോം ​പ​റ​ഞ്ഞു.

താന്‍ സഭാ വിശ്വാസിയല്ലെന്നും പള്ളിയില്‍ പോകില്ലെന്നും പറഞ്ഞ് ജോസഫ് വിഭാഗം നേതാക്കൾ നോട്ടിസിറക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പി.ജെ. ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. യുഡിഎഫ് കണ്‍വന്‍ഷനില്‍ പി.ജെ.ജോസഫിനെ ആളുകള്‍ കൂവിയപ്പോള്‍ ജോസ് കെ.മാണി അപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ജോസഫിനെ നേതാവായി അംഗീകരിക്കില്ലെന്നും ജോസ് ടോം പറഞ്ഞു.

Top