ശ്രീനിവാസനെ വീട്ടിലെത്തി സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍

ടന്‍ ശ്രീനിവാസനെ സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. കൊച്ചിയില്‍ ശ്രീനിവാസന്റെ വസതിയില്‍ എത്തിയായിരുന്നു ഹൈബി ഈഡന്റെ സന്ദര്‍ശനം. വടകരയില്‍ പോയപ്പോള്‍ ധ്യാനിനെ കണ്ടിരുന്നുവെന്നും. ഷാഫിയും അവനും നല്ല സുഹൃത്തുക്കളാണെന്നും ഹൈബി പറഞ്ഞു. ശ്രീനിവാസന്റെ സന്ദര്‍ശന കുറിപ്പ് ഹൈബി തന്നെയാണ് ഫേസ്ബുക്കീലൂടെ പങ്കുവച്ചത്. ഏറെ സൗഹൃദവും ആത്മബന്ധവും പുലര്‍ത്തുന്ന ശ്രീനിവാസനൊപ്പം വീണ്ടും ഒരു സൗഹൃദ സംഭാഷണത്തിന് അവസരം ലഭിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും അന്വേഷിച്ചുവെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. വടകരയില്‍ ധ്യാന്‍ പോയി ഷാഫി പറമ്പിലിനെ കണ്ടിരുന്നു. ധ്യാന്‍ അസലായി വടകരയില്‍ സംസാരിച്ചു.

ഞങ്ങള്‍ക്ക് തമ്മില്‍ അറിയാവുന്ന കൂട്ടുകാര്‍ ഉണ്ട്. ധ്യാന്‍ നന്നായി സംസാരിക്കുന്നയാളാണ്. ധ്യാനിന് ബോധമൊക്കെ വന്ന് തുടങ്ങിയോ എന്നും ശ്രീനിവാസന്‍ തമാശ രൂപേണ മറുപടി നല്‍കി. ശ്രീനിവാസന്റെ തമാശകള്‍ക്ക് ഒരു മാറ്റവുമില്ല. പാലക്കാട് ഷാഫിയുടെ മറ്റൊരു പരിപാടിയിലും ധ്യാന്‍ നന്നായി സംസാരിച്ചുവെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി. വിനീത് ചെന്നൈയില്‍ ആണെന്നും. ധ്യാന്‍ വടകരയില്‍ ഷൂട്ടിങ്ങില്‍ ആണെന്നും ശ്രീനിവാസന്‍ പറഞ്ഞു. കൃഷി തുടരുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള കൃഷി വീട്ടില്‍ ചെയുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ‘ചലച്ചിത്ര പ്രതിഭ ശ്രീനിവാസനെ കണ്ടനാട് വീട്ടില്‍ സന്ദര്‍ശിച്ചു. ഏറെ സൗഹൃദവും ആത്മബന്ധവും പുലര്‍ത്തുന്ന അദ്ദേഹത്തോടൊപ്പം വീണ്ടും ഒരു സൗഹൃദ സംഭാഷണത്തിന് അവസരം ലഭിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും അന്വേഷിച്ചു’- ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

Top