തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു. രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ഗിരിജകുമാരിയാണ് മരിച്ചത്.

ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണമടഞ്ഞു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴേ്‌സണായിരുന്നു ഗിരിജ. മൃതദേഹം പാറശ്ശാല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Top