കരുനാഗപ്പള്ളിയില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

harthal

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ യു.ഡി.എഫ് വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എ.ഐ.വൈ.എഫുകാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

യു.ഡി.എഫ് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ എ.ഐ.വൈ.എഫുകാര്‍ തകര്‍ത്തെന്ന് ആരോപിച്ച് കരുനാഗപ്പള്ളിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Top