പാലായിലേതു രാഷ്ടീയ വിജയമായി അവകാശപ്പെടുന്നുവെങ്കില്‍ മുഖ്യമന്ത്രിയോട് സഹതാപം ;ഉമ്മന്‍ചാണ്ടി

oommen chandy

പത്തനംതിട്ട : വരാന്‍പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പാലായിലേതു രാഷ്ടീയ വിജയമായി മുഖ്യമന്ത്രി അവകാശപ്പെടുന്നുവെങ്കില്‍ അദ്ദേഹത്തോടു സഹതാപം തോന്നുന്നു. പാലായില്‍ ജയിച്ചയാളും തോറ്റയാളും പറഞ്ഞിട്ടുണ്ട് എന്താണ് കാരണമെന്നും അദ്ദേഹം അറിയിച്ചു.

കേരത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ വോട്ടുകച്ചവടം നടത്തുമെന്ന് കരുതാനാകില്ല, മറ്റ് യുഡിഎഫ് നേതാക്കള്‍ ഏത് സാഹചര്യത്തിലാണ് അത്തരം പ്രസ്താവനകള്‍ നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ധിക്കാരപരായ നിലപാടാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Top