ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫിന്റെ സമ്പൂര്‍ണ്ണയോഗം ഇന്ന്

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫിന്റെ സമ്പൂര്‍ണ്ണയോഗം ഇന്ന് തിരുവനന്തപുരത്ത് നെയ്യാര്‍ഡാമില്‍
ചേരും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം വീഴ്ചയുണ്ടായെന്നും, നേതൃത്വത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കവും ഏകോപനമില്ലായ്മയും പരാജയത്തിന് കാരണമായെന്നും കഴിഞ്ഞ യോഗത്തില്‍ മുസ്ലീംലീഗ് വിമര്‍ശിച്ചിരുന്നു.

മറ്റ് ഘടകകക്ഷികളും ഈ വിമര്‍ശനമുന്നയിച്ചതോടെയാണ് യുഡിഎഫ് സമ്പൂര്‍ണ്ണയോഗം വിളിക്കാന്‍ തീരുമാനിച്ചത്. കേരളകോണ്‍ഗ്രസിലെ തര്‍ക്കവും ശബരിമല വിധിയും യോഗം ചര്‍ച്ച ചെയ്‌തേക്കും.

Top