തെരഞ്ഞെടുപ്പ്; സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചു. സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്.

ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് ജേക്കബ് വിഭാഗം ഉന്നയിക്കുന്ന ആവശ്യം. ഇക്കാര്യം എംഎല്‍എയായ അനൂപ് ജേക്കബ് രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 25 വര്‍ഷമായി യുഡിഎഫിന് ഒപ്പം നില്‍ക്കുകയാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെങ്കിലും അര്‍ഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ആവശ്യപ്പെട്ടിട്ടുണ്ട്.

സീറ്റില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറാകില്ലെന്നും ഇടുക്കി സീറ്റ് വേണമെന്നത് പാര്‍ട്ടിയിലെ പൊതു നിലപാടാണെന്നും നേതൃത്വം അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപ് ജേക്കബ് വ്യക്തമാക്കി.

Top