ബിജെപി പിന്തുണ യുഡിഎഫിനും എൽഡിഎഫിനും കിട്ടില്ല

പാലക്കാട് : സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ ഒരിടത്തും യുഡിഎഫിനും എൽഡിഎഫിനും ബിജെപി പിന്തുണ നൽകില്ല. സംസ്ഥാനത്ത് 36 തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങളുടെ വേ‍ാട്ട് നിർണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥാന ഭാരവാഹികളുടെ ഒ‍ാൺലൈൻ യേ‍ാഗത്തിന്റെ തീരുമാനം.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു സാധ്യമായ സ്ഥലത്തെല്ലാം പാർട്ടി അംഗങ്ങളും മത്സരിക്കും. വേ‍ാട്ടെടുപ്പിൽ പാർട്ടി അംഗങ്ങൾക്ക് നേതൃത്വം വിപ്പുനൽകും. ഭരണത്തിനു ബിജെപി സഹായം ആവശ്യമുള്ള മറ്റു പാർട്ടികളിലുള്ളവരും മുന്നണി സ്വതന്ത്രരും അവരുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ തയാറായാൽ പിന്തുണയ്ക്കുന്നത് ആലേ‍ാചിക്കും.

Top