സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കും : തങ്കച്ചന്‍

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍.

പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും രാപകല്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തങ്കച്ചന്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

വ്യാഴാഴ്ച രാവിലെ 10 നു ആരംഭിക്കുന്ന സമരം വെള്ളിയാഴ്ച രാവിലെ പത്തിനു സമാപിക്കും. സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന വിലവര്‍ദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തുടങ്ങിയവ പിന്‍ വലിക്കുക, മദ്യനയത്തിലെ ഇളവുകള്‍ പിന്‍ വലിക്കുക, സ്വാശ്രയ വിദ്യഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

Top