ബിജെപി എന്ന പേര് ഉച്ചരിക്കാന്‍ പോലും യുഡിഎഫിന് ഭയം; എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ വാതിലില്‍ മുട്ടുന്നത് സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ബിജെപി എന്ന പേര് ഉച്ചരിക്കാന്‍ പോലും യുഡിഎഫ് ഭയപ്പെടുന്നു. ജമാ അത്തെ ഇസ്ലാമിയുടെ വാതിലില്‍ മുട്ടുന്നത് രാഷ്ട്രീയ മാന്യതയല്ല. മാറിവരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി യുഡിഎഫുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാകുമെന്നും ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇടതുപക്ഷത്തിനു വിജയമുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Top