അടൂര്‍ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെതിരെ എല്‍ഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

സ്വന്തം പേരിലുള്ള കേസുകള്‍ പത്രങ്ങളിലൂടെ നല്‍കി പരസ്യപ്പെടുത്തിയില്ല എന്നതാണ് പരാതിയ്ക്ക് കാരണം. സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പത്രമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം പുറത്തിറക്കിയിരുന്നു.

നാമനിര്‍ദേശപത്രികയില്‍ തനിയ്ക്കെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ നടപടി നേരിടേണ്ടി വരും.

Top