യു.ഡി.എഫ് പ്രവേശനം ജെ.ഡി.യുവിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ത്തെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: യു.ഡി.എഫ് പ്രവേശനം പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ത്തുവെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ഒരു തിരഞ്ഞെടുപ്പിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ലെന്നും, ജെ.ഡി.യു മുന്നണിയില്‍ എത്തിയത് യു.ഡി.എഫിന് ഗുണം ചെയ്‌തെന്നും, വടകര, കോഴിക്കോട് സീറ്റുകള്‍ യു.ഡി.എഫിന് കിട്ടിയെന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫ് ഒരു സീറ്റ് തന്നില്ലെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നും, പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും, പാര്‍ട്ടിക്ക് ഗുണമുണ്ടായത് എല്‍.ഡി.എഫില്‍ നിന്നപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ഇടതു നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും, കൗണ്‍സില്‍ ചുമതലപ്പെടുത്തിയാല്‍ ചര്‍ച്ച ചെയ്യുമെന്നും, കോടിയേരി ബാലകൃഷ്ണന്റെയും കാനം രാജേന്ദ്രന്റെയും വാക്കുകള്‍ കേട്ടിരുന്നെന്നും, കേരള കോണ്‍ഗ്രസിനെ പോലെയല്ല പരിഗണിക്കുന്നതെന്ന് മനസിലായി, സെക്രട്ടറിയേറ്റില്‍ ഒരാളും സമിതിയില്‍ മൂന്നു പേരും മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

Top