സമാധാന യോഗം ബഹിഷ്‌ക്കരിച്ച യുഡിഎഫ് നടപടി തെറ്റ്; എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് നടപടി തെറ്റാണെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. ജനങ്ങളാകെ ഈ സമാധാന യോഗത്തെ പ്രതീക്ഷയോടെ നോക്കുമ്പോള്‍ ആ പ്രതീക്ഷയെ തകര്‍ക്കുന്ന നടപടി യു.ഡി.എഫ് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ബഹിഷ്‌കരിച്ച നടപടി യോഗത്തെ അപമാനിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

കൊലപാതകം ദൗര്‍ഭാഗ്യകരമാണ് എന്ന് പറയുമ്പോള്‍ തന്നെ, ഒരുപാട് കുടുംബങ്ങള്‍ക്ക് സങ്കടമുണ്ടാക്കി നിരവധി വീടുകള്‍ക്കു നേരെ അക്രമം ഉണ്ടായി. സി.പി.എം ഓഫീസുകള്‍ക്കു നേരെയും വായനശാലകള്‍ക്കു നേരെയും കടകള്‍ക്കു നേരെയും ഉണ്ടായ അക്രമം അങ്ങേയറ്റം തെറ്റാണ്. ലീഗ് നേതാക്കളുടെ മൗനമാണ് ഈ അക്രമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

Top