ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു; അനുഭവം പങ്കുവെച്ച് സുദേവ് നായർ

മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മികച്ച അഭിനയം കാഴ്ചവെച്ച നടനാണ് സുദേവ് നായർ. ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മോൺസ്റ്റർ ചിത്രത്തിൽ പഴയ ലാലേട്ടൻ തിരികെയെത്തുന്നുവെന്നാണ് താരം പറയുന്നത്.

മോൺസ്റ്റർ ഒരി ഫാമിലി എന്റർടെയ്നറാണ് എന്നാണ് നടൻ സുദേവ് നായർ പറയുന്നത്. തീർച്ചയായും മോൺസ്റ്ററിൽ നമുക്ക് പഴയ ലാലേട്ടനെ കാണാമെന്നും താരം പറഞ്ഞു. നല്ലതെന്ന് തോന്നുന്ന കഥകൾ മാത്രമാണ് അദ്ദേഹം തെരെഞ്ഞെടുക്കുന്നത്. അതുതന്നെയാണ് ലാലേട്ടനെ വ്യത്യസ്തമാക്കുന്നതെന്നും സുദേവ് നായർ പറഞ്ഞു.

തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകൾ കണ്ടാണ് താൻ അഭിനയം പഠിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ ഞാൻ ഭയങ്കര നെർവസ് ആയിരുന്നു. ലാലേട്ടൻ ഇങ്ങനെ പെർഫോം ചെയ്യുമ്പോൾ നമ്മൾ ഒന്നും അല്ലാണ്ടായി പോകും സുദേവ് പറഞ്ഞു.

ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു നിശബ്ദത നോക്കിയപ്പോൾ താനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്. ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നിൽ നമ്മളെല്ലാം മറക്കും എന്നാണ് സുദേവ് വ്യക്തമാക്കുന്നത്.

മോൺസ്റ്ററിനെ കൂടാതെ രാജീവ് രവി ചിത്രം തുറമുഖം, സിബിഐ 5 തുടങ്ങിയ ചിത്രങ്ങളാണ് സുദേവിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഭീഷ്മ പർവമാണ് സുദേവിന്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി-അമൽ നീരദ് കൂട്ടുക്കെട്ടിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Top