ശിവസേനാ മുഖപത്രം’സാമ്‌ന’യുടെ ചീഫ് എഡിറ്ററായി രശ്മി താക്കറെയെ നിയമിച്ചു

മുംബൈ: ശിവസേനാ മുഖപത്രം ‘സാമ്‌ന’യുടെ ചീഫ് എഡിറ്ററായി ശിവസേന മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ നിയമിച്ചു. ശിവസേന അധ്യക്ഷനായ ഉദ്ധവ് താക്കറെ തന്നെയാണ് രശ്മി താക്കറെയെ ചീഫ് എഡിറ്ററായി നിയമിച്ചത്. ‘സാമ്‌ന’യുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടരും.

1988 ജനുവരി 23നാണ് ശിവസേന തലവനായിരുന്ന ബാല്‍താക്കറെ സാമ്‌ന ആരംഭിച്ചത്.ബാല്‍ താക്കറെ തന്നെയായിരുന്നു ‘സാമ്‌ന’യുടെ ആദ്യ പത്രാധിപര്‍.2012ല്‍ ബാല്‍ താക്കറെയുടെ മരണ ശേഷമാണ് ഉദ്ധവ് താക്കറെ സാമ്‌നയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റത്. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2019 നവംബര്‍ 28ന് ഉദ്ധവ് പത്രാധിപര്‍ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

Top