ഉദ്ദവും മകനും മോദിയെ കണ്ടു; ഈ കൂടിക്കാഴ്ചയില്‍ നെഞ്ചിടിക്കുന്നത് സോണിയക്ക്!

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മഹാ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും തലവേദനയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രിക്ക് പുറമെ വൈകാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി എന്നിവരുമായും ഉദ്ദവ് കൂടിക്കാഴ്ച നടത്തും. അതേസമയം പ്രധാനമന്ത്രിയുമായി ഉദ്ദവ് കൂടിക്കാഴ്ച നടത്തിയ വിവരം ശിവസേന നേതാവ് സഞ്ജയ് റൗത്ത് സ്ഥിരീകരിച്ചിരുന്നു. ‘അതെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി മോദിയെ കാണും. ഇതൊരു കൂടിക്കാഴ്ച മാത്രമാണ്, അതില്‍ മറ്റൊന്നും വായിക്കരുത്’.- സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ശിവസേന ബിജെപിയില്‍ നിന്ന് വിട്ടത്. ശേഷം എന്‍സിപി-കോണ്‍ഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കി. എന്നാല്‍ തുടക്കത്തില്‍ ഒരേമനസായിരുന്നവര്‍ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവയില്‍ തെറ്റുകയായിരുന്നു. തീവ്ര ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ശിവസേനക്ക് എന്‍സിപിയോടും കോണ്‍ഗ്രസിനോടും യോചിക്കാന്‍ കഴിയില്ലെന്നത് പല രാഷ്ട്രീയ നിരീക്ഷകരും തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ സിഎഎയെ കോണ്‍ഗ്രസും എന്‍സിപിയും ശക്തമായി എതിര്‍ത്തപ്പോള്‍ ശിവസേന അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് ഉദ്ദവ് താക്കറെയുടെ നിലപാട്.

ഇപ്പോഴുള്ള ശിവസേനയുടെ ഈ മനംമാറ്റത്തിന്റെ അനന്തരഫലം എന്താകും എന്ന ആശങ്ക കോണ്‍ഗ്രസിന് ശരുക്കുമുണ്ട്. ഉദ്ദവിന്റേയും മകന്റേയും നടപടി സോണിയയെ ആണ് ഞെട്ടിച്ചിരിക്കുന്നത്.

Top