അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: അധികാരത്തിലേറി നൂറുദിവസം പൂര്‍ത്തിയാക്കുന്ന വേളയില്‍ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുതിര്‍ന്ന ശിവസേനാ നേതാവ് സജ്ഞയ് റാവത്താണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

‘സര്‍ക്കാര്‍ നല്ലരീതിയില്‍ മുന്നോട്ടുപോവുകയാണ്. ഭഗവാന്‍ രാമന്റെ അനുഗ്രഹത്തോടെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിവസം പൂര്‍ത്തിയാക്കുന്ന വേളയില്‍ താക്കറെ അനുഗ്രഹം തേടി അയോധ്യയില്‍ സന്ദര്‍ശനം നടത്തും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും’ – റാവത്ത് ട്വീറ്റ് ചെയ്തു.

ബിജെപിയുമായുള്ള സഖ്യത്തില്‍ വിള്ളലുണ്ടായ ശേഷമുള്ള ഉദ്ധവിന്റെ ആദ്യ അയോധ്യ സന്ദര്‍ശനമാണിത്.

Top