uddhav thackeray ; statement

ന്യൂഡല്‍ഹി: കാബിനറ്റ് പദവി ലഭിക്കുന്നതിനായി ശിവസേന ആരുടേയും കാലുപിടിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കേന്ദ്ര മന്ത്രസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘സ്വയം ബഹുമാനവും അന്തസ്സുമുള്ള പാര്‍ട്ടിയാണ് ശിവസേന. ഞങ്ങള്‍ ഒന്നിനുവേണ്ടിയും യാചിക്കില്ല.’ ഉദ്ധവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബിജെപിയുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാബിനറ്റിലെ സീറ്റെന്നത് രണ്ടാമത്തെ പ്രശ്‌നം മാത്രമാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അനന്ത് ഗീതെ മാത്രമാണ് ശിവസേനയില്‍ നിന്നും കാബിനറ്റ് മന്ത്രിയായി സഭയിലുള്ളത്. ഇക്കാരണത്താല്‍ ഒരു കാബിനറ്റ് സീറ്റുകൂടി ലഭിക്കും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന പുനഃസംഘടനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) അധ്യക്ഷന്‍ രാംദാസ് അതവാലെക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി സഖ്യകക്ഷി എന്ന നിലയില്‍ കാബിനറ്റ് പദവി ലഭിക്കാനിടയുണ്ട്.

Top