ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസകളുമായി രാഹുല്‍ ഗാന്ധി

മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസകളുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

58ാം ജന്മദിനം ആഘോഷിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിജന്മദിനാശംസ നേര്‍ന്നത്. ‘ഉദ്ധവ് താക്കറെജിക്ക് ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നുവെന്നും എല്ലായ്‌പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ’ യെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഉദ്ധവ് താക്കറെയ്ക്ക് രാജ്യത്തിനുള്ളില്‍ നിന്നും പുറത്തു നിന്നും നിരവധി പേരാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്. രാഷ്ട്രീയമായ ശത്രുതകള്‍ക്കപ്പുറം നേതാക്കള്‍ തമ്മിലുള്ള വ്യക്തിഗത ബന്ധത്തിന് രാഹുല്‍ ഗാന്ധി പ്രാധാന്യം നല്‍കുന്നുണ്ടെന്നും താക്കറെയ്ക്ക് ജന്മദിനാശംസ നേര്‍ന്നതിലൂടെ ഇതാണ് അദ്ദേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

Top