ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന ‘ഇപ്പടി വെല്ലു’വിലെ പുതിയ ഗാനം പുറത്ത്‌

ദയാനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന ചിത്രം ‘ഇപ്പടി വെല്ലു’വിലെ പുതിയ ഗാനം പുറത്തെത്തി. ‘

ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായികയായി എത്തുന്നത്.

കുലൈബാബ എന്ന വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്.

മധന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഡി ഇമാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കുമരേഷ് കമലാകണ്ണനും നളിനി കൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗൗരവ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും.

രാധിക ശരത്കുമാര്‍, സൂരി, ഡാനിയല്‍ ബാലാജി, അര്‍കെ സുരേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

Top