ഉദയനിധി സ്റ്റാലിനും പായലും ‘എയ്ഞ്ചലി’ല്‍ ഒന്നിക്കുന്നു

ദയനിധി സ്റ്റാലിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എയ്ഞ്ചല്‍. കെ എസ് അദിയാമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് ചിത്രം RX 100 താരം പായലാണ് ഉദയനിധിയുടെ നായികയായി വേഷമിടുന്നത്. ചിത്രത്തില്‍ പ്രേതത്തിന്റെ വേഷത്തിലാണ് പായല്‍ എത്തുന്നത്.

ഒഎസ്റ്റി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എസ്ആര്‍എം യൂണിവേഴ്‌സിറ്റിയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

മിഷ്‌കിന്‍ ചിത്രം സൈക്കോയാണ് ഉദയനിധിയുടെ മറ്റൊരു ചിത്രം. നിത്യ മേനോന്‍, അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാരായെത്തുന്നത്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന കണ്ണൈ കലൈമാനെ ആണ് ഉദയനിധിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

Top