ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ : മന്ത്രി പൊന്‍മുടിയുടെ ഇഡി കസ്റ്റഡിയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും ഇഡിക്കും സിബിഐക്കും ഡിഎംകെയെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. എഐഡിഎംകെയെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിലാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഡിഎംകെയുടെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്നും ഉദയനിധി തുറന്നടിച്ചു.

13 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഉദയനിധിയുടെ പ്രതികരണം. പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാനായി സ്റ്റാലിന്‍ ബംഗ്ലൂരുവിലെത്തിയ സമയത്താണ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയെയും ഇഡി കസ്റ്റഡിയിലെടുത്തത്.

Top