കമൽ ഹാസൻ നിർമ്മിക്കുന്ന പുതിയ സിനിമയിൽ നായകനായി ഉദയനിധി സ്റ്റാലിൻ

മൽ ഹാസൻ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഉദയനിധി സ്റ്റാലിൻ നായകനാകും. ഉദയനിധിയുടെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ 15-ാം വാർഷികം ആഘോഷിക്കവേയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. കമലിന്റെ രാജ് കമൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 54-ാം ചിത്രമായിരിക്കുമിത്.ഉദയനിധിയും സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ‘പുതിയ സിനിമയിൽ നായകനാകാൻ അവസരം നൽകിയതിന് കമലിന്റെ രാജ് കമൽ ഇന്റർനാഷണലിന് നന്ദി അറിയിക്കുന്നു’, ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. സിനിമയുടെപേരോ മറ്റു വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

 

Top