‘മാമന്ന’ന്റെ റിലീസ് എപ്പോഴെന്ന സൂചനയുമായി ഉദയനിധി സ്റ്റാലിൻ

ദയനിധി സ്റ്റാലില്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മാമന്നൻ’. ‘മാമന്നനി’ല്‍ ഫഹദും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്ന പ്രൊജക്റ്റാണ് ഇത്. കഴിഞ്ഞ ദിവസം ‘മാമന്നൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ‘മാമന്നനറെ’ റിലീസിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വടിവേലുവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തും.

‘മാമന്നൻ’ ജൂണ്‍ 29ന് പ്രദര്‍ശനത്തിനെത്തിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ബിംഗ് പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.

Top