ആര്‍ട്ടിക്കിള്‍ 15 തമിഴ് റീമേക്കില്‍ നായകനാകാന്‍ ഉദയനിധി സ്റ്റാലിന്‍

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15 വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ ബോണി കപൂറാണ്. ചിത്രത്തില്‍ തല അജിത് നായകനായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട് എങ്കിലും ഇപ്പോള്‍ ഉദയനിധി സ്റ്റാലിനെ നായകനായി തിരഞ്ഞെടുത്തിരിക്കുകയാണ്.

അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഓഫീസറുടെ വേഷമാണ് ഉദയനിധി സ്റ്റാലിന്‍ കൈകാര്യം ചെയ്യുന്നത്. സീ സ്റ്റുഡിയോസും ബേവ്യൂ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top