ഉദയംപേരൂരില്‍ യുവാവിന് കോവിഡ്; കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി

കൊച്ചി: ഉദയംപേരൂരില്‍ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാം തീയതി ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഇദ്ദേഹം ക്വാറന്റീനില്‍ കഴിയവെ ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നേരിയ പനി ലക്ഷണം കണ്ടതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചു. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ച് സ്രവം പരിശോധനയ്ക്കായി എടുക്കുകയായിരുന്നു.

ഇയാളെ ഇന്ന് പുലര്‍ച്ചെ തന്നെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും കനേഡിയന്‍ പൗരയായ ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റീനിലാണ്.

ഡല്‍ഹിയില്‍നിന്ന് വന്ന ശേഷം ആരുമായും ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്ന് പഞ്ചായത്ത് അംഗം വിനോദ് ചന്ദ്രന്‍ പറഞ്ഞു. ഇവരെ വീട്ടിലെത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവര്‍ മാത്രമാണ് ആകെയുള്ള കോണ്ടാക്ട്.

Top