‘ഉടലാഴം’ ചിത്രം ഒരുങ്ങുന്നു; ഡിസംബര്‍ 6 ന് തിയ്യറ്ററുകളില്‍

ഷിഖ് അബു അവതരിപ്പിക്കുന്ന ‘ഉടലാഴം’ ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തും. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയാണിത്.

മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി, രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ ആവളയാണ്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേർന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍ ആണ്.

Top