‘ഉടല്‍’ സംവിധായകൻ രതീഷ് രഘുനന്ദന്റെ ദിലീപ് ചിത്രം; ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

ടല്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 148-ാം ചിത്രമാണ്.

കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങില്‍ സംവിധായകൻ ജോഷി തിരി തെളിയിച്ചു. ചിത്രത്തിന്റെ നിർമ്മാതാവ് ആർ ബി ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സ്വിച്ചോൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ചിത്രത്തിലെ നായകൻ ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പേരുകളും ചടങ്ങിൽ പുറത്തുവിട്ടു. പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിളളയാണ് ദിലിപിന്റെ നായികയായി എത്തുന്നത്. കന്നഡ- തെലുങ്ക് ഇൻഡസ്ട്രികളിലെ പ്രമുഖ താരം പ്രണിത സുഭാഷ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു.

ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം മനോജ്‌ പിള്ള, എഡിറ്റിം​ഗ് ശ്യാം ശശിധരൻ, സംഗീതം വില്യം ഫ്രാൻസിസ്, ഗാനരചന ബി ടി അനിൽകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ, കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷന്‍ കൊറിയോ​ഗ്രഫി രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഡിസൈനർ സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ അമൃത, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലു പേയാട്, ഡിസൈൻ ആഡ്സോഫാഡ്സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ മഞ്ജു ഗോപിനാഥ്.

 

Top