ലോക്ക്ഡൗണ്‍ ഇളവ്‌; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇന്ന് മുതല്‍ ഊബര്‍ സര്‍വീസ്

ന്യൂഡല്‍ഹി: നിബന്ധനകളോടെ ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ഊബര്‍. കേരളത്തിലെ കൊച്ചി, തൃശൂര്‍,തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ഇന്ന് മുതല്‍ ഊബര്‍ സര്‍വ്വീസ് പുനരാരംഭിക്കുക.

ഗ്രീന്‍ സോണുകളില്‍ ഡ്രൈവറെ കൂടാതെ രണ്ട് യാത്രാക്കാരെയാണ് അനുവദിക്കുക. യാത്ര ചെയ്യുന്ന സമയത്ത് ഡ്രൈവറുടെ അരികിലുള്ള സീറ്റില്‍ ആരും ഇരിക്കരുതെന്നും കമ്പനി നിഷ്‌കര്‍ഷിക്കുന്നു.

ഗ്രീന് സോണുകളായ കട്ടക്ക്, ഗുവാഹത്തി, ജംഷഡ്പുര്‍, സില്‍വാസ, ദാമന്‍ എന്നിവിടങ്ങളിലും ഓറഞ്ച് സോണുകളായ അമൃത് സര്‍,ഗുഡ്ഗാവ്, പഞ്ച്കുല, തിരുച്ചിറാപ്പിള്ളി, അസന്‍സോള്‍, ഹുബ്ലി, പ്രയാഗ് രാജ്, ഉദയ്പുര്‍, ഭുവനേശ്വര്‍, കോഴിക്കോട്, പുതുച്ചേരി, വാപി, കോയമ്പത്തൂര്‍, മാംഗ്‌ളൂര്‍, രാജ്‌കോട്ട്, വിശാഖപട്ടണം, ഡെഹ്‌റാഡൂണ്‍, മെഹ്‌സാന, റോത്തക്ക്, ദുര്‍ഗാപുര്‍, മൊഹാലി, തിരുവനന്തപുരം, ഗാസിയാബാദ്, നദിയാദ് എന്നിവിടങ്ങളിലുമാണ് തിങ്കളാഴ്ച സര്‍വ്വീസ് പുനരാരംഭിക്കുന്നത്.

റെഡ്‌സോണുകളില്‍ സര്‍വ്വീസ് നടത്തില്ലെങ്കിലും സ്ഥിരം ഉപഭോക്താക്കളുടെ അവശ്യസേവനങ്ങള്‍ക്ക് വേണ്ടി ചില നഗരങ്ങളില്‍ ഊബര്‍ സര്‍വ്വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Top